കാലടി: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പിരാരൂരിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഒൺ റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, മെമ്പർമാരായ മെർലി ആന്റണി, പി.വി. സ്റ്റാർലി.കെ.ടി. എൽദോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി. സാബു, ജോയി പോൾ, വാവച്ചൻ താടിക്കാരൻ, ബിനോയ് കൂരൻ, എം.ഒ. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.