മരട്:സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കുന്ന മരടിലെഫ്ലാറ്റുകളിൽ നിന്ന്എയർ കണ്ടീഷണർ ഉൾപ്പെടെ മോഷണം പോയതായി ഫ്ലാറ്റുടമകൾപറഞ്ഞു.വാതിലുകൾക്കടിയിൽ പൂജിച്ചുവെച്ചിരുന്ന സ്വർണത്തിൽ നിർമ്മിച്ച പഞ്ചശിരസുകളുംകാണാതായി.ഫ്ലാറ്റുകളിൽ അവശേഷിക്കുന്നസാധനങ്ങൾ നീക്കംചെയ്യാൻ എത്തിയപ്പോഴാണ്ഇക്കാര്യംഅറിയുന്നത്.
ഇന്നലെരാവിലെഏഴ് മണിമുതൽ വൈകിട്ട്അഞ്ച് വരെ മരട്നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റാൻഉടമകൾക്ക് ജസ്റ്റിസ് കെ.ബാലകൃഷ്ണൻനായർ കമ്മിറ്റിഅനുമതി നൽകിയിരുന്നു..സാധനങ്ങൾ പൂർണമായുംനീക്കാൻസാവകാശം ലഭിച്ചില്ലെന്നഉടമകളുടെ പരാതിയെതുടർന്നാണ് അനുമതിനൽകിയത് . പൊളിച്ച് നീക്കാനുള്ള ഏജൻസിക്ക് ഫ്ളാറ്റുകൾ നേരത്തെ കൈമാറിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.