വൈപ്പിൻ : ചെറായി ജുമാമസ്ജിദ് കമ്മിറ്റിയും അൽ മദ്രസത്തുൽ ഇസ്ലാമിയയും സംയുക്തമായി നബിദിനാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. ഖത്തീബ് ഷബീർ ഫാളിൽ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഹംസ മൗലവി ഖിറാഅത് നടത്തി. എടവനക്കാട് മസ്ജിദ് നൂർ ഇമാമം മെഹബൂബ് പ്രഭാഷണം നടത്തി. കെ.കെ. ഷംസു പ്രസംഗിച്ചു. ആറിന് വൈകിട്ട് ഹാഫിസ് ബിലാൽ മൗലവിയും ഏഴിന് വൈകിട്ട് ഷബീർ ഫാളിൽ മിസ്ബാഹിയും എട്ടിന് വൈകിട്ട് അഷ്‌റഫ് ബാഖവിയും പ്രഭാഷണം നടത്തും. പത്തിന് രാവിലെ 8 ന് നബിദിനഘോഷയാത്ര, മൗലൂദ് പാരായണം , വൈകിട്ട് നാലിന് അവാർഡ് ദാനം. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ.