കോതമംഗലം : ചെറിയപളളിയ്ക്ക് പിന്തുണയുമായി എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി. കെ.എസ്. ആർ. ടി. സി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പളളിത്താഴത്ത് നടന്ന ചെറിയപളളി സംരക്ഷണ ഐക്യദാർഢ്യ സംഗമം എന്റെ നാട് ചെയർമാൻ ഷിബുതെക്കുംപുറം ഉദ്ഘാടനം ചെയ്തു.സമാധാനാന്തരീക്ഷം തകർത്ത് ചെറിയ പള്ളി പിടിച്ചെടുക്കാനുള്ള കുത്സിത തന്ത്രം ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണമെന്ന് ചെയർമാൻഷിബുതെക്കുംപുറം ആവശ്യപ്പെട്ടു. കോതമംഗലത്തിന്റെ നിത്യചൈതന്യമാണ് ചെറിയപള്ളിിയെന്ന് അദ്ദേഹം പറഞ്ഞു. എസ്. എൻ. ഡി .പി യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി പി. എ. സോമൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
ഹൈപ്പവർ അംഗങ്ങളായ ജോർജ് അമ്പാട്ട്, ജിജോ കുര്യയ്പ്, സി കെ സത്യൻ,വൈസ് ചെയർപേഴ്‌സൺ ബിജി ഷിബു, ബോർഡ് മെമ്പർമാരായ ബാദുഷ പി.എ, സി. ജെ. എൽദോസ്, എം. യു. ബേബി, ബേബി സേവ്യർ, കെന്നഡി പീറ്റർ, വാർഡ് പ്രസിഡന്റുമാരായ അഗസ്റ്റിൻ ജോസഫ്, ജോസ് കവളമായ്ക്കൽ, മാർട്ടിൻ സേവ്യർ, പി. പ്രകാശ്, റെജി എം. വി, ശലോമി എൽദോസ്, ഉഷ ബാലൻ, രഹ്ന നൂറൂദ്ദീൻ, ഷീബ നൗഷാദ് എന്നിവർ പ്രസംഗിച്ചു.