കൊച്ചി : കൂത്താട്ടുകുളം ചോരക്കുഴി പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതറിഞ്ഞെത്തിയ വൈദികർക്ക് മർദ്ദനമേറ്റതിൽ ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പ്രതിഷേധിച്ചു.
യാക്കോബായ വൈദികർക്ക് പ്രവേശന വിലക്കുള്ള പള്ളിയിൽ മറ്റു ഇടവകകളിൽ നിന്നുൾപ്പെടെയെത്തിയ 250 ഓളം പേർ അതിക്രമിച്ച് കടന്നാണ് കോടതി വിധിയുമായെത്തിയ ഓർത്തഡോക്‌സ് വൈദികരെ തടഞ്ഞത്.