കോതമംഗലം: എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് പിണ്ടിമന ശാഖയുടെ നേതൃത്യത്തിൽ സമൂഹശാന്തി ഹവനവും കുടുംബഐശ്വര്യ പൂജയും 24-ാം തീയതി ഞായറാഴ്ച രാവിലെ 8.ന് ശാഖാ പ്രാർത്ഥനാ ഹാളിൽ പറവൂർ ബിനു ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ചടങ്ങിന്റെ ആദ്യ കൂപ്പൺ വിതരണം ശാഖാ മാനേജിംഗ് കമ്മറ്റി അംഗം ഷൈലജയ്ക്ക് യൂത്ത് മൂവ്മെന്റ് സെക്രട്ടറി എ.വി.ബൈജുവിതരണം ചെയ്തു.ചടങ്ങിൽ ശാഖാ പ്രസിഡന്റ് സിഎസ് രവി, വൈസ് പ്രസിഡന്റ് എം.കെ.മോഹനൻ, യൂണിയൻ കമ്മറ്റി അംഗം എം. അനിൽകുമാർ., യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സി.എസ് സിബി തുടങ്ങിയവർ പ്രസംഗിച്ചു.