തൃക്കാക്കര: അധികാരത്തിനായി യു.ഡി.എഫ് കൗൺസിലർമാരെ ചാക്കിട്ടുപിടിക്കുന്ന സി.പി.എം തൃക്കാക്കരയിൽ രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടക്കുന്നതെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ ആരോപിച്ചു.ഒന്നര വർഷം മുമ്പ് അധികാരം തിരിച്ചുപിടിക്കാൻ അന്നത്തെ യു.ഡി.എഫ് കൗൺസിലറായ ഷീല ചാരുവിനെ മോഹന വാഗ്ദാനങ്ങൾ നൽകി ചാക്കിയാക്കിയത് തൃക്കാക്കരയിലെ ജനങ്ങൾ കണ്ടതാണ്.
പിന്നീട് ഭരണം നഷ്ടമാവുമെന്ന ഘട്ടത്തിൽ കോൺഗ്രസ് കൗൺസിലർ ബി.എം മജീദിനെ ചാക്കിട്ടുപിടിച്ചതിന്റെ തെളിവാണ് ഇന്നലെ അദ്ദേഹത്തിന്റെ വോട്ട് അസാധുവാകാൻ കാരണം.തൃക്കാക്കരയിൽ അധികാരത്തിനായി എൽ.ഡി.എഫ് ഏതുമാർഗവും സ്വീകരിക്കും.വികസന പദ്ധതികളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നഗരസഭയിൽ നടക്കുന്നത്.