കാലടി: മല നീലീശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് മുറുകി. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ വിമത ഗ്രൂപ്പുകൾ ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു. ബാങ്കിലെ അനധികൃത നിയമനങ്ങളെച്ചൊല്ലിയായിരുന്നുതർക്കം. പിന്നിടത് മറ്റ് സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലേക്ക് വഴിമാറി. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ പല ഘട്ടങ്ങളിലായി 11 താത്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു.ഇതിന് പുറമേ 13 ഔദ്യോഗിക ജീവനക്കാരും ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. താത്ക്കാലിക ജീവനക്കാരിൽ ഒരാളെ പിരിച്ചുവിട്ടതിനെ ചൊല്ലി തർക്കമുണ്ടായി.തുടർന്ന് എല്ലാ താത്ക്കാലിക ജീവനക്കാരെയും ഒഴിവാക്കി.പ്രസിഡൻറിന്റെ ഈ നടപടിയ്‌ക്കെതിരെയായിരുന്നു ഉപരോധം. ബാങ്കിന്റെ നടപടികളിൽ സുതാര്യത ഇല്ലെന്ന് സി പി എം ആരോപിച്ചു. അനിശ്ചിതാവസ്ഥയ്‌ക്കെതിരെ സഹകരണ ബാങ്ക് രജിസ്ട്രാർക്ക് പരാതി നൽകും.