മൂവാറ്റുപുഴ: ബാംബു കോർപ്പറേഷന്റെ സബ് ഡിപ്പോയോ, ഈറ്റ വ്യവസായ കേന്ദ്രമോ മൂവാറ്റുപുഴയിൽൽതുടങ്ങണമെന്ന് എൽദോ എബ്രഹാം എം.എൽ.എ മന്ത്രി ഇ.പി.ജയരാജന് നൽകി​യ കത്തി​ൽആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഈറ്റ, മുള എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന 250കുടുംബങ്ങളുണ്ട്.ഈറ്റയും മുളയും ലഭിക്കണമെങ്കിൽ അങ്കമാലിയിലുള്ള ബാംബു കോർപ്പറേഷന്റെ ഡിപ്പോയെആശ്രയിക്കണം. ഉത്പ്പനങ്ങൾക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നത്. ഉത്പ്പാദന ചിലവ് കൂടിയതോടെ പലരും മറ്റ് തൊഴിലുകൾ തേടി പോകേണ്ട അവസ്ഥയാണ്. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സാംബവ മഹാസഭ മൂവാറ്റുപുഴ യൂണിയൻ എൽദോ എബ്രഹാം എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു.