മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകാലിസമ്പത്ത് വർദ്ധിപ്പിക്കൽ പദ്ധതി പ്രകാരം പ്രളയബാധിത പ്രദേശങ്ങളിൽ കന്നുകുട്ടി വിതരണപദ്ധതിയുടെ അഞ്ച് യൂണിറ്റ് മുവാറ്റുപുഴ നഗരസഭയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി 2018ലും 2019ലും പ്രളയദുരിതം അനുഭവിച്ച കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൃഗസംരക്ഷണ വകുപ്പിൽ നിന്നോ റവന്യൂ വകുപ്പിൽ നിന്നോ എസ്. ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ധനസഹായം ലഭിച്ചവർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 30000രൂപ വില വരുന്ന ഒന്ന് മുതൽ ഒന്നര വയസ്സ് പ്രായമുള്ള ഒരു കന്നുകുട്ടിയെ കേരളത്തിന് പുറത്ത് നിന്നും വാങ്ങണം. യൂണിറ്റ് ഒന്നിന് അടങ്കൽ തുക 76200 രൂപയും 25000 രൂപ സബ്‌സിഡിയുമാണ്. നഗരാതിർത്തിയിലെ കർഷകർ ഈമാസം 15 നകം മുവാറ്റുപുഴ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്ന് മുവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ 0485 2833301