കാലടി: ഗ്രാമ പഞ്ചായത്ത് എം.സി.റോഡരികിൽ പണിത ശൗചാലയം നോക്കുകുത്തിയായി. കെട്ടിടത്തിൽ പത്ത് മുറികളുണ്ട് . ടൈൽ വിരിച്ചപ്രദേശം കാട് കയറി. രണ്ട് വർഷം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയുടെ കണക് ഷൻ ലഭിച്ചിട്ടില്ല. കുഴൽ കിണർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലത്തിന്റെ ലഭ്യത കുറവാണ്. മഴ പെയ്താൽ സെപ്റ്റിക് ടാങ്ക് വെള്ളം കൊണ്ട് നിറയും.., ഇതോടെ കരാറുകാരൻ പിൻമാറി.
2017ൽ 1.30ലക്ഷം രൂപ ചെലവഴിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് 365 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച നിർമ്മിച്ചശൗചാലയമാണ് ഇത് .പഞ്ചായത്ത് 10 സെൻറ് ഭൂമി ഇതിനായി മാറ്റി. പ്രവർത്തനക്ഷമമാക്കണമെങ്കിൽ ഇനിയും പണം ചെലവഴിക്കേണ്ടി വരും.
കെടുകാര്യസ്ഥതയുടെ മറ്റൊരു നിർമ്മാണം കൂടി കാലടിയിൽ വഴിയോരത്ത് തലപൊക്കി നിൽക്കുന്നു.