അങ്കമാലി: നഗരസഭയിലെഹോട്ടലുകളിൽ നിന്ന് ഹെൽത്ത് സ്‌ക്വാഡ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. മലബാർ ഫുഡീസ് കോതകുളങ്ങര, ശ്രീ ശരവണഭവൻ കോതകുളങ്ങര, ഗ്രീൻപീസ് ഹോട്ടൽ ടിബി ജംഗ്ഷൻ, പാരീസ് ഹോട്ടൽ മാർക്കറ്റ് റോഡ്, ബദരിയ ഹോട്ടൽ എൽ എഫ് ജംഗ്ഷൻ, റോയൽ ഹോട്ടൽ നായത്തോട് എയർപോർട്ട് റോഡ്, ക്വാളിറ്റി എയർപോർട്ട് ഹോട്ടൽ നായത്തോട് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾപിടിച്ചത്. ഈഹോട്ടലുകൾക്ക് പിഴചുമത്തി. 11ഹോട്ടലുകളിൽലാണ് പരിശോധന . സ്‌ക്വാഡ് പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.എം.അശോകൻനേതൃത്വം നൽകി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ദിലീപ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺകുമാർ ഇ സി., കെ.ജി.പ്രശാന്ത് എന്നിവർ സ്ക്വാഡിലുണ്ടായിരുന്നു