കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ ഓഫീസിൽ ഗുരുദേവ പഠനക്ലാസ് മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാമംഗലം പുരുക്ഷോത്തമൻ, ട്രഷറർ പി.വി സാംബശിവൻ, കൺവീനർ പ്രസീനദയാനന്ദൻ, ഭാമ പത്മനാഭൻ , ജയാനാരായണൻ എന്നിവർ സംസാരിച്ചു.എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും വൈകിട്ട് 4 മുതൽ 5 വരെയാണ് ക്ലാസ്. മാമംഗലം പുരുക്ഷോത്തമൻ, തൃപ്പൂണിത്തുറ മുരളീധരൻ, വിദ്യാസജി, മാമംഗലം ബോസ്, മേൽശാന്തി എൻ.പി.ശ്രീരാജ് എന്നിവർ ക്ളാസെുക്കും.