പിറവം: ചെമ്മനാംകുന്ന് കോച്ചേരിതാഴം ബണ്ട് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിട്ട് നാളുകളേറെയായെങ്കിലും പരിഹാരനടപടികളില്ല. 2017 ലെ മഴക്കാലത്താണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നത്. , വാഹനങ്ങൾക്കും , കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. കെഎസ്ആർടിസി ബസ് സർവീസ് നിർത്തലാക്കി. ഈ റോഡിന്റെ ദുരവസ്ഥ നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി .