അങ്കമാലി : വൈ എം സി എ പുളിയനം യൂണിറ്റ് സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് മത്സരം 10 ന് നടക്കും .എളവൂർ സെന്റ് ആന്റണീസ് യു .പി സ്ക്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആറിന് ആരംഭിക്കുന്ന ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം ചെയ്യും . സമ്മേളനത്തിൽ വൈ എം സി എ യൂണിറ്റ് പ്രസിഡന്റ് കെ പി റിനോജ് അദ്ധ്യക്ഷത വഹിക്കും .ചടങ്ങിൽ വൈ എം സി എ മികച്ച വ്യവസായ സംരംഭകന് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് റോജി എം ജോൺ എം .എൽ .എ ഡേവീസ് പാത്താടന് നൽകും.