അങ്കമാലി:ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ നാലാം വാർഷികത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്കിലെ ജനപ്രതിനിധികളുടെ സംഗമം ശനിയാഴ്ച മൂക്കന്നൂർ ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും.
അങ്കമാലി ബ്ലോക്കിലെ 136 ത്രിതല പഞ്ചായത്ത് മെമ്പർമാർ സംഗമത്തിൽ പങ്കാളികളാകുമെന്ന് സംഘാടക സമിതി കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.
ബെന്നി ബഹനാൻ എം. പി., എം.എൽ.എ മാരായ റോജി.എം.ജോൺ, അൻവർ സാദത്ത്, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ ജോയി, വിവിധ കക്ഷി സംഘടനാ നേതാക്കളായ അഡ്വ. കെ.എസ്. ഷാജി, അഡ്വ. കെ.കെ. ഷിബു, സി.ബി. രാജൻ, പി.എൻ. സതീശൻ,അഡ്വ. കെ. തുളസി, കെ.വൈ. വർഗീസ്, ജയരാധാകൃഷ്ണൻ ടി.പി.ദേവസിക്കുട്ടി, മാത്യുസ് കോലഞ്ചേരി, ഫിസാറ്റ് ചെർമാൻ പോൾ മുണ്ടാടൻ എന്നിവരും സംഗമത്തിൽ പങ്കാളികളാകും.സംഗമത്തിൽ മുതിർന്ന ജനപ്രതിനിധികളെ ആദരിക്കും. ജനപ്രതിനിധികളുടെ കലാപ്രകടനങ്ങളും അരങ്ങേറും.