അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കലൂർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജിഷ ജോജി അദ്ധ്യക്ഷത വഹിച്ചു.കലൂർ കാൻസർ സെന്ററിലെ ഡോ.ലത, ഡോ. ജെയിംസ് ജോസഫ്, ഡോ ജോജി, ഡോ.ലൈബി വി.മാത്യൂ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.