അങ്കമാലി:നിരീക്ഷണകാമറകൾ പ്രവർത്തന സജ്ജമാക്കുമെന്ന നഗരസഭയുടെപ്രഖ്യാപനം ജലരേഖയായി.അങ്കമാലിമർച്ചന്റ്സ് അസോസിയേഷൻ വാങ്ങി നൽകിയ പൊലിസ് സ്റ്റേഷനിലെ മോണിറ്റർതുടക്കത്തിലെനിശ്ചലമായി.നഗരസഭയിലെമോണിറ്റർപ്രവർത്തിപ്പിക്കുന്നുമില്ല
20 കാമറകളിൽ പലതുംനിശ്ചലമായിട്ട് മാസങ്ങളായി .കരയാം പറമ്പ് ,ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ കാമറകൾവാഹനമിടിച്ച് തകർന്നു .പട്ടണത്തിൽ കരയാം പറമ്പ്പാലം മുതൽടെൽക്ക് വരെയും എം.സി. റോഡിൽ ലിറ്റിൽഫ്ലവർആശുപത്രിവരേയും, ടി.ബി ജംഗ്ഷനിലും ക്യാമറകൾ സ്ഥാപിക്കാനായിരുന്നുപദ്ധതിയെങ്കിലും പിന്നീട് ദേശീയപാതയിൽ അങ്കമാലിടെൽക്ക്കവല മുതൽ കരയാം പറമ്പ് വരെ 20 ക്യാമറകൾ സ്ഥാപിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു.
ഫിസാറ്റ്എൻജിനീയറിംഗ്കോളേജ് സ്പോൺസർ ചെയ്തഅഞ്ച് ലക്ഷംരൂപ ഉപയോഗിച്ചാണ് കാമറകൾസ്ഥാപിച്ചത്.അങ്കമാലി പൊലീസ് സ്റ്റേഷനിലും നഗരസഭ കാര്യാലയത്തിലും കാമറകളെ ബന്ധിപ്പിച്ച് മോണിട്ടറുകളും സ്ഥാപിച്ചു.
കാമറകൾ പുനസ്ഥാപിക്കിനും അറ്റകുറ്റപണികൾക്കുമായി അഞ്ച് ലക്ഷംരൂപ നീക്കിവച്ചെന്ന് പറഞ്ഞെങ്കിലുംതുടർനടപടിയില്ല.