കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. യു.എ.പി.എ നിയമം ദുരുപയോഗിക്കുന്നതിനോട് സി.പി.എം യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പൊലീസിന് തെറ്റുപറ്റി. അത് തിരുത്താൻ സർക്കാർ ഇടപെടുമെന്നാണ് കരുതുന്നത്. മാവോയിസ്റ്റ് പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അതിനു ശേഷം പ്രതികരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.