vvs
കൂത്താട്ടുകുളത്ത് ചേരുന്ന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: എൻ സി മോഹനൻ യോഗം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ഡിസംബർ 7,8 തീയതികളിൽനടക്കുന്ന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എം അബ്ദുൾ വാഹിദ് അദ്ധ്യക്ഷനായിരുന്നു. സിപി എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ എൻ വിജയൻ, സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, സണ്ണി കുര്യാക്കോസ്, റോബിൻ ജോൺ വൻനിലം, എ എസ് ബാലകൃഷ്ണൻ, ടി. വി സന്തോഷ്, എസ് .സുൾഫിക്കർ അലി, കെ കെ അബ്ദുൾ കലാം തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ:
ഷാജു ജേക്കബ് (ചെയർമാൻ), സി കെ ജലീൽ (ജനറൽ കൺവീനർ)