പറവൂർ : കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ നേതൃത്വത്തിൽ ബാലിവധം കഥകളി പത്തിന് വൈകിട്ട് അഞ്ചിന് വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്ര ഹാളിൽ നടക്കും.പീശപ്പിള്ളി രാജീവൻ സുഗ്രീവനായും കലാമണ്ഡലം പ്രദീപ് ബാലിയായും വേഷമിടും. കലാമണ്ഡലം ചിനോഷ് ബാലനാണ് ശ്രീരാമൻ. എരൂർ ശ്രീവൈകുണ്ഠേശ്വര കഥകളിയോഗമാണ് ചമയം ഒരുക്കുന്നത്.