കൊച്ചി: കേരള കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) ഏർപ്പെടുത്തിയ കെ.പി. എൽസേബിയൂസ് മാസ്റ്റർ പുരസ്കാര സമർപ്പണവും അനുസ്മരണവും 10 (ഞായർ) നടക്കും. ടൗൺഹാളിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജോസ് കപ്പിത്താൻ പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവിയാണ് ഈ വർഷത്തെ കെ.പി. എൽസേബിയൂസ് മാസ്റ്റർ പുരസ്കാര ജേതാവ്. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വർണമെഡലുകളും സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും.