15 രൂപ വരെ കുറച്ച് വിതരണം
കിഴക്കമ്പലം: വിലക്കയറ്റം കൊണ്ട് റെക്കോർഡിട്ട സവാളയ്ക്ക് മൂക്കു കയറിടാൻ മലയിടം തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് രംഗത്ത്. വിപണി വിലയേക്കാൾ 10 മുതൽ 15 രൂപ വരെ കുറച്ച് ബാങ്കിന്റെ സഹകരണ വെജിറ്റബിൾ മാർക്കറ്റ് വഴി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എം.കെ അനിൽ കുമാർ പറഞ്ഞു. വിലയിൽ 80 പിന്നിട്ട സവാള ഇന്നലെ 76 ൽഎത്തി. വില കൂടലും, കുറയലുമായി ചാഞ്ചാടി നില്ക്കുമ്പോൾ സവാള ഉപയോഗം പരമാവധി കുറച്ചാണ് ഹോട്ടലുകൾ പലതും പിടിച്ചു നില്ക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് സവാളയുടെ പ്രധാന ഉപഭോക്താക്കൾ. സവാളയില്ലാത്ത ഒരു കറിയെ കുറിച്ച് അവർക്ക് ആ ലോചിക്കാനുമാകില്ല. വില കുതിച്ചുയർന്നതോടെസവാള ഉപയോഗം കുറച്ചു. ഹോട്ടലുകാർക്ക് സവാള ഇല്ലാതെ പറ്റില്ല. കറികൾക്ക് ഡെക്കറേഷന് നൽകുന്ന സവാള ഒഴിവാക്കിയതൊഴിച്ചാൽ മറ്റെല്ലാ നോൺ വെജ് കറികൾക്കും സവാള നിർബന്ധമാണ്.