കൊച്ചി :മലയാളം ഭൂമിയിലെ ഏറ്റവും നല്ല ഭാഷയാണെന്നും മലയാളം നന്നായി എഴുതാനും വായിക്കാനും പഠിച്ച ഒരാൾക്ക് ലോകത്തിലെ ഏത് ഭാഷയും എളുപ്പത്തിൽ പഠിക്കാൻ കഴിയുമെന്നും പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇലക്ട്രിക്കൽ സർക്കിളിൽ നടന്ന ഭരണഭാഷാവാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു..ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്.ആർ. ആനന്ദ് അദ്ധ്യക്ഷനായി. ചീഫ് എൻജിനീയർ ജെയിംസ്.എം.ഡേവിഡ് , ചലച്ചിത്ര പ്രവർത്തക ഗായത്രി. മംഗളൻസി.എസ്,ബാലകൃഷ്ണൻ.കെ.ആർ,കെ.എൻ.മോഹനൻ,ജേക്കബ്.വി.ലാസർ,സി.എസ്.സുനിൽ,ആൻസലം വി.വി സുനിത ജോസ് എന്നിവർ പ്രസംഗിച്ചു. രാവിലെ ജീവനക്കാർക്കായി മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ പ്രശ്നോത്തരി മത്സരം നടന്നു