കോലഞ്ചേരി :എം.ഒ.എസ്.സി മെഡിക്കൽ കോളേജ് നേത്ര ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ തിമിര പരിശോധന ക്യാമ്പ് നടത്തും.രാവിലെ 9 മണി മുതൽ 11.30 വരെയാണ് ക്യാമ്പ്.

കാഴ്ച വൈകല്യം നേരിടുന്നവർക്കും തിമിരം മൂലം കാഴ്ച കുറവ് അനുഭവ പെടുന്നവർക്കും ക്യമ്പിൽ ചികിത്സ ലഭിക്കും. നിർദ്ധനരായ, തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446463853, 0484 2885254 ബന്ധപെടുക.