കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസുകളിലേയ്ക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തിരഞ്ഞെടുക്കാൻ 12ന് രാവിലെ 10ന് ഗാന്ധിനഗറിലെ മേഖലാ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 35ൽ താഴെ. പ്രതിമാസ സ്റ്റൈപ്പന്റ് 9000 രൂപ. ഒരു വർഷമാണ് പരിശീലന കാലം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എറണാകുളം ഗാന്ധിനഗറിലെ മേഖലാ ഓഫീസിൽ 12ന് ഹാജരാകണം.