കൊച്ചി:ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുതവല്ലിമാർ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യൻ മുതവല്ലി സമ്മേളനം ഇന്ന് നെടുമ്പാശേരി ഫ്ളോറ എയർപോർട്ട് ഹോട്ടലിൽ നടക്കും. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി ജലീൽ യോഗത്തിൽ അദ്ധ്യക്ഷനാകും.രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് സമ്മേളനം. . വഖഫ് സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുവാനും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടത്താനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ.എസ്.എ.എസ് നഖ്‌വി, കേരള സ്‌റ്റേറ്റ് ചീഫ് വഖഫ് ബോർഡ് എക്‌സിക്യൂട്ടീവ് ഓഫിസർ ബി..എം .ജമാൽ, അഡ്വ.ടി.ഒ. നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.