പെരുമ്പാവൂർ: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും താക്കോൽ ദാന ചടങ്ങും നടത്തി. 31 കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പള്ളിയിൽ നിന്ന് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനചടങ്ങ് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം. എൽ. എ. നിർവ്വഹിച്ചു. വികാരി ഫാ. ജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിൽ മച്ചിപ്‌ളാവിൽ തൊട്ടിയിൽ റാഹേലിന്റെ കുടുംബത്തിനാണ് വീട് നൽകിയത്. കുടുംബ യൂണിറ്റുകളുടെ റാലിയെ തുടർന്ന് നാല് സോണുകളായി തിരിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.ചടങ്ങിൽ ഫാ. പോൾ ഐസക്ക് കവലിയേലിൽ, ഫാ.എൽദോസ് വർഗീസ് വെളളരിങ്ങൽ, ഫാ. എൽദോസ് മറ്റമന, ഫാ. ഡിവിൻ പൊട്ടക്കൽ, ഫാ. എൽദോസ് ജോയ് കാണിയാട്ട്, ട്രസ്റ്റിമാരായ ബിജു എം.വർഗീസ്, എൽദോസ് തരകൻ, ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ, സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, ട്രസ്റ്റ് സെക്രട്ടറി സാജു മാത്യു, ട്രഷറർ പോൾ പി. കുര്യാക്കോസ് , ഹൈസ്‌ക്കൂൾ മാനേജർ ജിജു കോര, കോളേജ് മാനേജർ മത്തായികുഞ്ഞ് പി.എ. എന്നിവർ പ്രസംഗിച്ചു.