പറവൂർ : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് പറവൂർ മരിയതെരേസ പബ്ളിക്ക് സ്കൂളിലെ കുട്ടികൾ ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് തെരുവുനാടകം അവതരിപ്പിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പതിനാല് കുട്ടികൾ ചേർന്ന് തെരുവുനാടകം അവതരിപ്പിച്ചത്. പ്രിൻസിപ്പൽ സിസ്റ്റർ പ്രീയ, സിസ്റ്റർ ഡിലക്ട്, പി.ടി.എ പ്രസിഡന്റ് ജോൺ മിൽട്ടൺ, എം.ടി. ബൈജു, ജിഷ തുടങ്ങിവർ നേതൃത്വം നൽകി.