കോലഞ്ചേരി: കോഴിമുട്ടയ്ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ മുട്ട ഗ്രാമം പദ്ധതി ഗുണഭോക്താക്കൾ പ്രതിസന്ധിയിലായി. ഉല്പാദനം വർധിച്ചതോടെ മുട്ട വില കുറഞ്ഞതാണ് പ്രശ്നം.
• ജില്ലാ മിഷന്റെ സഹകരണത്തോടെ വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ വഴിയാണ് മുട്ട ഗ്രാമം പദ്ധതി നടപ്പാക്കിയത്.
• 5 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിന് 75,000 രൂപ വരെയാണ് ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പയായി കുടുംബശ്രീ നൽകി വരുന്നത്.
കോഴി തീറ്റ വില അടിക്കടി വർധിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. കിലോ 18 രൂപയുണ്ടായിരുന്ന തീറ്റ വില ഇപ്പോൾ 30 രൂപ വരെയായി.
ദിവസവും 2 മുതൽ 3 വരെ കിലോഗ്രാം തീറ്റ ഒരു കോഴിക്ക് വേണം.
രോഗങ്ങൾ കാരണം കോഴികൾ ചത്തൊടുങ്ങതും വർദ്ധിക്കുകയാണ്.
ഒരു വർഷം മുൻപുവരെ നാടൻ മുട്ടയ്ക്ക് 6 രൂപയുണ്ടായിരുന്നു. ഇപ്പോൾ 5-5.50 രൂപയേയുള്ളൂ.
പ്രതിസന്ധികൾ തരണം ചെയ്യാൻ ഗുണഭോക്തൃ ഗ്രൂപ്പുകൾക്കു ജില്ലാ മിഷനും ചില പഞ്ചായത്തുകളും നൽകുന്ന സബ്സിഡി വർദ്ധിപ്പിക്കണമെന്നും കുടുംബശ്രീ യൂണിറ്റുകൾ വഴി സംഭരണ കേന്ദ്രം ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.