പറവൂർ : മുൻ എം.എൽ.എയും കമ്മ്യൂണിറ്റ് നേതാവുമായിരുന്ന കെ.എ. ബാലന്റെ 18-ാം ചരമവാർഷിക ദിനാചരണം ഇന്ന് വടക്കേക്കര കട്ടതുരുത്തിലെ ബാലൻ സ്മാരക മന്ദിരത്തിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തൽ. തുടർന്ന് അനുസ്മരണ സമ്മേളനം സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിക്കും.