കാറും കോളുമടങ്ങി മാനവും കടലും ശാന്തമായതോടെ പല തരം മീനുകളുടെ ഒഴുക്കാണ് മാർക്കറ്റിൽ.
കോലഞ്ചേരി: വില കൂടിയ പച്ചക്കറി നമുക്കെന്തിനാ.., മീനുണ്ടല്ലോ.. ഫ്രഷ് അയലയുണ്ടല്ലോ..പിടയ്ക്കുന്ന മത്തിയേ വാ.. മാർക്കറ്റുകളിൽ വിളി ഉയർന്നു. കച്ചവടം ഉഷാറായി. നിൽക്കാത്ത മഴയത്ത് റോക്കറ്റുപോലെ ഉയർന്ന വിലയൊക്കെ ഇപ്പോൾ ഒതുങ്ങി. മീൻ വരവ് കൂടിയെന്നു മാത്രമല്ല, നല്ല മീൻ കിട്ടാനുമുണ്ട്.നല്ല ഓമനത്തമുള്ള അയലയ്ക്ക് 160 രൂപയാണ് വില. കടലിൽ പോകാൻ നിയന്ത്റണമുണ്ടായിരുന്ന ദിവസങ്ങളിൽ 200 രൂപവരെ ഉയർന്ന മത്തി വില 120 ൽ എത്തി.120 രൂപയ്ക്ക് പച്ചക്കറി വില ഉയർന്ന കാലത്ത് മീൻ വില കുറഞ്ഞത് കുടുംബ ബഡ്ജറ്റുകളുടെ പിടിച്ചു നിർത്തും. വില കുറഞ്ഞതോടെ ആവശ്യക്കരേറി കോഴികളുടെ ആയുസും കുറഞ്ഞു. പച്ചക്കറി വാങ്ങി കീശ കീറുന്ന കാലത്ത്
കോഴിക്കറി വയ്ക്കാമെന്നു വച്ചാലും മെച്ചമാണ് .വില കിലോ 100-110
കൊഴുവ 120, വെള്ള ആവോലി 350 , നെയ്മീൻ 400