നെടുമ്പാശേരി: മൂന്നര വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന ആവണംകോട് കമ്മ്യൂണിറ്റി ഹാൾ ഉടൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഗേറ്റിനു മുൻപിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
മൂന്നു വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് പണി നീണ്ടുപോകാൻ കാരണം. . ഹാൾ ഉടൻ തുറന്നു കൊടുത്തില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് പി.എസ്. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിജു കെ. മുണ്ടാടൻ, കെ.പി. ഡേവി, എം.എ. പ്രദീപ്, ബിജു പയ്യപ്പിള്ളി, പി.കെ. ഗോപി, ഗീത ഉണ്ണി, ഷൈജു കല്ലറ, വി.യു. സുധീർ, രാജേഷ് മണപ്പുറം എന്നിവർ പ്രസംഗിച്ചു. ജോയ് കല്ലറ, ചന്ദ്രൻ. എ.സി, ചന്ദ്രൻ കെ.എം, കൃഷ്ണൻകുട്ടി കെ സി, പരമേശ്വരൻ എൻ ആർ തുടങ്ങിയവർ നേതൃത്വം നൽകി.