കൊച്ചി: ഈറോഡ് - തിരുപ്പൂർ പാതയിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ ഏതാനും ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി. തിരുവനന്തപുരം സെൻട്രൽ- മുംബായ് സി.എസ്.എം.ടി പ്രതിവാര എക്സ്‌പ്രസ് (16332) ശനിയാഴ്ച കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ ഒന്നേ കാൽ മണിക്കൂർ നിർത്തിയിടും. ബിലാസ്പൂർ- എറണാകുളം പ്രതിവാര എക്സ്‌പ്രസ് ( 22815) 19 ന് സേലം ഡിവിഷനിൽ 55 മിനിറ്റ് പിടിച്ചിടും. പാട്ന - എറണാകുളം പ്രതിവാര എക്സ്‌പ്രസ് ( 16360) 21 ന് ഈറോഡ്- ഉട്ടുകുളിയിൽ 35 മിനിറ്റ് പിടിച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.