ആലുവ: എടത്തല അൽ അമീൻ കോളേജ് മാഗസിൻ കമ്മിറ്റി കോളേജിന്റെ സ്ഥാപക മാനേജരും കൊച്ചിയുടെ പ്രഥമ നഗരപിതാവുമായിരുന്ന എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച കോളേജ് മാഗസിനുള്ള പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു.

10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2018-19 വർഷം പ്രസിദ്ധീകരിച്ച മാഗസിനുകളുടെ മൂന്നു കോപ്പികൾ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം നവംബർ 22 നുള്ളിൽ കൺവീനർ, എ.എ. കൊച്ചുണ്ണിമാസ്റ്റർ സ്മാരക കോളേജ് മാഗസിൻ പുരസ്‌കാരം, അൽഅമീൻ കോളേജ്, എടത്തല പി.ഒ, ആലുവ എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 6 മുതൽ 8 വരെ അൽഅമീൻ കോളേജിൽ നടക്കുന്ന മാഗസിൻ എഡിറ്റർമാരുടെ ശില്പശാലയിൽവെച്ച് പുരസ്‌കാരം വിതരണം ചെയ്യും.