logo
കലോല്‍സവ ലോഗോ

വൈപ്പിൻ : വൈപ്പിൻ ഉപജില്ലാകലോത്സവം11, 12,13,14 തിയതികളിൽഞാറയ്ക്കലിൽ നടക്കും. എൽ എഫ് ഹയർ സെക്കൻഡറി, ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി , സെൻറ മേരീസ് യു പി എന്നീ സ്‌കൂളുകളിലായി ഏഴ് വേദികളിലായിരിക്കും മത്സരങ്ങൾ അരങ്ങേറുക.വൈപ്പിൻകരയിലെ 69 സ്‌കൂളുകളിൽ നിന്നായി 3131വിദ്യാർഥികളാണ് പ്രതിഭ തെളിയിക്കാനെത്തുന്നത്. ഇതാദ്യമായി കഥകളിയുംഉൾപ്പെടുത്തിയിട്ടുണ്ട്.

12 ന് രാവിലെ 9.30 ന് കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ കെ ജോഷി ഉദ്ഘാടനംചെയ്യും. 14 ന് സമാപനസമ്മേളനം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്യും. സിനിമാസംവിധായകൻ ജിബു ജേക്കബ് മുഖ്യാതിഥി ആയിരിക്കും. കലോത്സവ മത്സരങ്ങളിലെ സ്ഥിരം ഇനങ്ങളായിരുന്ന ബാൻഡ്, കൂടിയാട്ടം , യക്ഷഗാനം തുടങ്ങിയ ഇനങ്ങൾക്ക് ഇത്തവണ മത്സരാർഥികളില്ല.

പത്ര സമ്മേളനത്തിൽ എ ഇ ഒ , ബിന്ദു ഗോപി, സിസ്റ്റർ ജിനിമോൾ ജോൺ ( ജനറൽ കൺവീനർ), മുഹമ്മദ് സബീർ (പ്രോഗ്രം കൺവീനർ) , തോമസ് കെ സ്റ്റീഫൻ( പ്ലബിസിറ്റി കൺവീനർ ), ജൂഡ് സി വർഗീസ് എന്നിവർ പങ്കെടുത്തു.