കൊച്ചി: കേരള യുക്തിവാദി സംഘം 31ാമത് ജില്ല സമ്മേളനം ഞായറാഴ്ച ഇടപ്പള്ളി ടോൾ എ.കെ.ജി ലൈബ്രറിയിൽ നടക്കും. രാവിലെ 9.30 ന് ഡോ.പി.ജെ.ജെയിംസ് ഉദ്‌ഘാടനം ചെയ്യും. എൻ.എം.പിയേഴ്സൺ, കമല സദാനന്ദൻ, ജോഷി ഡോൺബോസ്കോ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മളനം അഡ്വ.കെ.എൻ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.പി.തങ്കപ്പൻ അദ്ധ്യക്ഷനാകും.