kalolsavam
അങ്കമാലി ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ കുറ്റിപ്പുഴ ക്രിസ്തു രാജ് ഹൈസ്‌ക്കൂൾ ട്രോഫികളുമായി.

നെടുമ്പാശേരി: അങ്കമാലി ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തു രാജ് ഹൈസ്‌ക്കൂൾ 415 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌ക്കൂൾവിഭാഗത്തിൽ 309 പോയന്റോടെ ഡി പോൾ ഹൈസ്‌കൂൾ രണ്ടാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും മാണിക്യമംഗലം എൻ.എസ്.എസ് കൂൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ കിടങ്ങൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും അങ്കമാലി ഡി പോൾ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ അത്താണി സെന്റ് ഫ്രാൻസിസ് ഒന്നാം സ്ഥാനവും അങ്കമാലി ഹോളി ഫാമിലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ വട്ടേക്കാട് എൻ.എം എൽ.പി സ്‌കൂൾ ഒന്നാം സ്ഥാനവും കാലടി ബി.ജെ.ബി.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
അറബിക് കലോത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഓവറാൾ ട്രോഫി നേടി. ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്‌ക്കൂൾ റണ്ണറപ്പായി.സംസ്‌കൃത കലോത്സവത്തിൽ കാലടി ബ്രഹ്മാനന്ദോദയ സ്‌ക്കൂൾ ഒന്നാം സ്ഥാനവും ആയിരൂർ സെന്റ് തോമസ് സ്‌ക്കൂൾ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, പി.സി. സോമശേഖരൻ, സംഗീത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.