പറവൂർ : നഗര പ്രദേശത്തെ വഴിവിളക്കുകളുടെ അറ്റകുറ്റപണികൾ നടത്തുന്ന കരാറിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. യോഗ്യതയയും ലൈസൻസുമില്ലാത്തയാൾക്ക് കരാർ പുതുക്കി നൽകുന്നതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണപക്ഷത്തിന്റെ വഴിവിട്ട നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദന്റെ നേതൃത്വത്തിൽ നഗരസഭ കവാടത്തിന് മുന്നിൽ ധർണനടത്തി.