കോലഞ്ചേരി:പെൻഷനേഴ്‌സ് യൂണിയൻ വടവുകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറി ഓഫീസ് മാർച്ചും ധർണയും നടത്തി. പി.എഫ്,ആർ.ഡി നിയമം റദ്ദാക്കുക, പ്രായമായവർക്ക് അധിക പെൻഷൻ, മെഡിക്കൽ അലവൻസ് അനുവദിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന കമ്മിറ്റിയംഗം അമ്മിണി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. എസ് വർഗീസ് അദ്ധ്യക്ഷനായിരുന്നു. കെ. പി റോയി, വി ശശിന്ദ്രൻ നായർ, കെ. കെ ഗോപാലൻ, എം. കെ രാജൻ, എം. എൻ കൃഷ്ണൻ, കെ. എ വീരാൻകുട്ടി എന്നിവർ സംസാരിച്ചു.