കൊച്ചി: കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ ചരമ വാർഷികാചരണവും അനുസ്മരണ സമ്മേളനവും മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി. എൻ.ആർ. ശ്രീകുമാർ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വില്യം ആലത്തറ, രാജേഷ് സഹദേവൻ, റസിയ, കെ.എ. മാർവെൽ, കെ.ഡി ഹരിദാസ്, നിർമൽ കുമാർ, എം.എ ജോസി, സുരേഷ് ബാബു, കെ.ജെ റോബർട്ട്, കെ.സി. ബൈജു, വിജി ആന്റണി, പീറ്റർ ഷിൻ, ജസ്റ്റിൻ കവലക്കൽ, നസിർ ചൂർണികര, അസിനാ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.