sammelanam
കേരള റവന്യൂ ഡിപ്പാർട്ട് മെൻറ് സ്റ്റാഫ് അസോസിയേഷൻ മാലിപ്പുറത്ത് നടത്തിയ ജില്ലാ . പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി .മോട്ടിലാൽ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : കേരള റവന്യൂ ഡിപ്പാർട്ട് മെൻറ് സ്റ്റാഫ് അസോസിയേഷൻ മാലിപ്പുറത്ത് നടത്തിയ ജില്ലാ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി .മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ പി പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹുസൈൻ പുതുമന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ് , സംസ്ഥാന കമ്മിറ്റി അംഗം എസ് കെ എം ബഷീർ , സി പി ഐ മണ്ഡലം സെക്രട്ടറി ഇ. സി ശിവദാസ് , കെ കെ ശ്രീജേഷ് , എം എ അനൂപ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സി എ അനീഷ് ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ബ്രഹ്മഗോപാലൻ

( പ്രസിഡൻറ് ), ഒ ജി സജിമോൻ, ഇ പി പ്രവിത (വൈസ് പ്രസിഡൻറുമാർ ), ഹുസൈൻ പുതുമന (സെക്രട്ടറി), തിലകൻ ആർ , അബു നിരജ്ഞി ( ജോയിന്റ് സെക്രട്ടറിമാർ ) , വി എം സുഭാഷ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.