ആലുവ: ന്യു ട്രേഡ് യൂണിയൻ ഇനിഷ്യേറ്റീവ് (എൻ.ടി.യു.ഐ) ജില്ലാ സമ്മേളനം നവംബർ 17ന് രാവിലെ പത്ത് മുതൽ ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ അറിയിച്ചു. യൂണിയനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ഘടക യൂണിയനുകളിൽ നിന്നായി 210 പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് എം. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.