പറവൂർ : സംസ്ഥാനാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് പറവൂരിൽ തിരിതെളിയും. നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ, കെടാമംഗലം എസ്.എൻ. കോളേജ് എന്നിവടങ്ങളിലെ മൂന്നു കോർട്ടുകളിലാണ് മത്സരം. വൈകിട്ട് മൂന്നു മുതൽ രാത്രി പത്തുവരെ ഓരോ മണിക്കൂർ ഇടവിട്ട് ആദ്യ ദിവസം 19 മത്സരങ്ങളും രണ്ടാം ദിവസം 17മത്സരങ്ങളും നടക്കും.10ന് രാവിലെ സെമി ഫൈനലും വൈകിട്ട് ഫൈനലും നടക്കും. ചാമ്പ്യൻഷിപ്പിൽ 36 ലീഗ് റൗണ്ടും 16നോക് ഔട്ട് റൗണ്ടുമായി 52 മത്സരങ്ങളുമാണുള്ളത്. 14 ജില്ലകളിൽ നിന്നും പതിനെട്ട് വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. 336 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 56 പരിശീലകർ, 24 റഫറിമാർ, 11 കൺട്രോൾ കമ്മിറ്റി അംഗങ്ങൾ, 100 വൊളന്റിയർമാർ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
-----------------------------------------------
എറണാകുളം ജില്ലാ ടീം
ആൺകുട്ടികൾ: ശ്രീദേവ് പി. ദിലീപ്, മുഹമ്മദ് ഷാ, ടി.യു. അഭിനവ്, അലൻ ആന്റണി, ആദിത്യൻ വാസ്, ആസ്തൽ ഷാജി, പി.ബി. അജിൻ, മിഥുൻ മോഹൻ, ജിജിൻ വർഗീസ്, അബ്ദുൽ ജലീൽ, എൻ.ആർ. അമൽ കൃഷ്ണ, സായന്ദ് കിരൺ. പരിശീലകൻ: ടി.ആർ. രാജീവ്. മാനേജർ: വി.വി. പ്രവീൺകുമാർ.
പെൺകുട്ടികൾ : കെ.എൽ. അയന, എം.ജെ. ആതിര, അനീറ്റ സാജു, നിവേദിത ജയൻ, സോന സൈമൺ, അൽന രാജ്, കെ.എൽ. അനഘ, കെ.എസ്. അശ്വതി, റിയ മേരി ജോൺ, ആതിര രാമചന്ദ്രൻ, അഭിരാമി, പി.വി. രമ്യ. പരിശീലകൻ: എം.എച്ച്. ബിജു. മാനേജർ: വി.വി. സിന്ധു.