മൂവാറ്റുപുഴ: പതിനൊന്നാമത് മൂവാറ്റുപുഴ ഉപജില്ല കായികമേളയിൽ 244 പോയിൻറ് നേടി വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 188 പോയിൻറ് നേടി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും,166 പോയിൻറ് നേടിയ സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ നിർമ്മല എൽപി സ്കൂൾ 90 പോയിന്റ് നേടി ചാമ്പ്യന്മാരായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജിനു ആൻറണി, എ. ഇ.ഒ ആർ വിജയ, ഹെഡ്മിസ്ട്രസ് അജിതകുമാരി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശാലിനി, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ വിജി.പി.എ, എം. കെ രാജൻ ബാബു, സജി ജോസഫ്, ഫാ. ആൻറണി ചൂരത്തൊട്ടി, എൽദോ ബാബു വട്ടക്കാവിൽ , സബ് ജില്ലാ സെക്രട്ടറി എൽദോ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.