പറവൂർ : പോക്സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 57 അതിവേഗ പ്രത്യേക കോടതികളിൽ ഒരെണ്ണം പറവൂരിൽ സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. കുടുംബ കോടതി സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല. ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് യൂണിയൻ നിവേദനം നൽകും. പ്രസിഡന്റ് അഡ്വ. റാഫേൽ ആന്റണി അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം.ബി. സ്റ്റാലിൻ, കെ.കെ. മൊഹിയുദീൻ, പി. ശ്രീരാം, ജ്യോതി അനിൽകുമാർ, പി.ആർ. രഗീഷ്, കെ.കെ. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.