വൈപ്പിൻ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധർണ നടത്തി.വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി എ വർഗീസ് , സെക്രട്ടറി കെ എ തോമസ്, കെ ഐ കുര്യാക്കോസ് , എൻ പി ജോയി, കെ എ രാഘവൻ എന്നിവർ പ്രസംഗിച്ചു.