തോപ്പുംപടി: പ്രൊഫ.കെ.വി.തോമസ് നടപ്പിലാക്കി വരുന്ന വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം പരിപാടി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതിജീവനത്തിനും ഊന്നൽ കൊടുക്കണമെന്നും ഗവർണ്ണർ പറഞ്ഞു.വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്ക്കുളുകളിലാണ് തൈകൾ വിതരണം ചെയ്യുന്നത്.സർക്കാർ സ്ഥാപനമായ ഐ.സി.എ.ആർ ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ ഹൈബി ഈഡൻ എം.പി.അദ്ധ്യക്ഷത വഹിച്ചു. മെത്രാൻ ഡോ.ജോസഫ് കരിയിൽ, ഡോ.പി.കലാധരൻ, ഡോ. ഷിനോയ് സുബ്രഹ്മണ്യം, ഫാ.ജോപ്പി കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.