മരട്: മാടവനയിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് മുണ്ടേമ്പിള്ളിയിൽ കാട്ടേച്ചിറയിൽ കെ.കെ.ദാസൻ (75) നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാടവനയിലെസ്വകാര്യ ടൈൽ ഷോപ്പിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിൽ എത്താതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷപ്പോഴാണ് ഇതരസംസ്ഥാന തൊഴിലാളിയായ സെക്യൂരിറ്റി ക്യാബിന് പുറത്ത് ദാസനെ മരിച്ചനിലയിൽ കണ്ടത്. ഇയാളുടെ കൈയിൽ ഫോൺ നമ്പർ കുറിച്ച ഡയറിയുണ്ടായിരുന്നു. ഉടനെ അരൂരിലെ സ്വകാര്യ സെക്യൂരിറ്റി ഓഫിസിൽ വിവരമറിയിച്ചു. പനങ്ങാട് പൊലിസിലും എത്തി. എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകി. സംസ്കാരം നടന്നു. നെഞ്ചുവേദനയാണ് മരണകാരണമെന്നാണ് നിഗമനം.ഭാര്യ:സുഭാഷിണി. മക്കൾ:പ്രസാദ്, സുരേഷ്, സുനിത, വിനോദ്, മരുമക്കൾ: ഷീബ,മിനി, ശിവൻ,സുമത.