കൊച്ചി : എറണാകുളം ഉപജില്ലാ കലോത്സവത്തിൽ സെന്റ് തെരേസാസ് സ്കൂൾ 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 44 പോയിന്റുമായി കച്ചേരിപ്പടി സെന്റ് ആന്റണീസ്, തേവര സെന്റ് മേരീസ് എന്നിവ രണ്ടും 39 പോയിന്റുമായി കച്ചേരിപ്പടി സെന്റ് ആന്റണീസ് കോൺവെന്റ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, എറണാകുളം ഗേൾസ് എന്നിവ മൂന്നാം സ്ഥാനത്തുണ്ട്.
കലോത്സവം ഇന്ന് (08 ശനി ) സമാപിക്കും. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി സാബു അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി ലീല സമ്മാനങ്ങൾ വിതരണം ചെയ്യും.